മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 60ലേറെ ഹര്‍ജികളാണ് പരിഗണിക്കുക.

Supreme Court concider Sabarimala women`s entry case on Monday
Supreme Court concider Sabarimala women`s entry case on Monday
Last Updated :16 February 2026, 6:21 am IST

News Now

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണിക്കുക. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 60ലേറെ ഹര്‍ജികളാണ് പരിഗണിക്കുക.

2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ഹര്‍ജികളില്‍ ഒമ്പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്നതില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും. തിങ്കളാഴ്ച ആദ്യ കേസായാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചില്‍ വിഷയം എത്തുന്നത്.

Summary

The Supreme Court will consider the issue of women's entry at Sabarimala Temple today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates