
സ്വകാര്യ ബാങ്കിന്റെ ഭീഷണി: വീട്ടമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മകനും ആശുപത്രിയില്‍
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കുടുംബം വായ്പ എടുത്തിരുന്നു

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് നീലാംബരനെയും മകന് ധിപിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കുടുംബം വായ്പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോള്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ധിപിന്‍ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ലീലയെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ധിപിനും അച്ഛന് നീലാംബരനും അമിതമായി ഗുളികള്‍ കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Summary
Kerala news: Housewife leela commits suicide after receiving threats from private bank.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




