
പന്തെടുക്കാൻ റോഡിലേക്കോടിയ രണ്ടുവയസുകാരൻ കെഎസ്ആർടിസി ബസിന് മുന്നിൽ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റർ അകലെ ബസ് ബ്രേക്കിട്ടു നിന്നത് ദുരന്തം ഒഴിവാക്കി

തിരുവനന്തപുരം: കൈയിൽ നിന്നു പോയ പന്തെടുക്കാൻ റോഡിലേക്കൊടിയ കുരുന്ന് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. സഹോദരന് സൈക്കിൾ വാങ്ങാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ രണ്ടുവയസുകാരനാണ് പോറൽ പോലുമേൽക്കാതെ രക്ഷപെട്ടത്. റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റർ അകലെ ബസ് ബ്രേക്കിട്ടു നിന്നത് ദുരന്തം ഒഴിവാക്കി.
ഉദിയൻകുളങ്ങര ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിൽ നിൽക്കുകയായിരുന്നു നെയ്യാറ്റിൻകരയിൽ നിന്നുവന്ന കുടുംബം. കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് കടന്നത്. ഈ സമയം റോഡിലൂടെ വന്ന കെഎസ്ആർടിസി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു. എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


