
സതീശന് ഔട്ട്! ഏറ്റുമാനൂരിലെ പ്രചാരണ ബോര്‍ഡില്‍ ചിത്രമില്ല, വിശദീകരണവുമായി പാര്‍ട്ടി
ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു.

കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത് ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഏറെ വൈകിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ ആരംഭിച്ചത്.
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറന്നു. ഈ ഓഫീസിന് മുന്നില്‍ സ്ഥാപിക്കപ്പെട്ട ഫ്ളക്സ് ബോര്‍ഡിലാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയത്. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബോര്‍ഡിലുണ്ട്. സംഭവം വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തു. പ്രിന്റിങ് കമ്പനിക്ക് തെറ്റുപറ്റിയെന്നാണ് ഓഫീസ് സെക്രട്ടറി നല്കുന്ന വിശദീകരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Summary
V D Satheesan removed from election campaign board
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡിക്ലറേഷന്‍ ഔട്ട്; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാന്‍ 'അധിക സത്യവാങ്മൂലം' വേണ്ട


