
പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരായ വീട്ടമ്മമാരാണ് മുള്ളന്കൊല്ലി നിവാസികളായ ആന്റണി- അഷിതയും ദമ്പതികളുടെ കളഞ്ഞു കിട്ടിയ വിവാഹ മോതിരം തിരികെ കൊടുത്തത്.

News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

കല്പ്പറ്റ: 'നാലു വര്ഷം മുമ്പ് നഷ്ടപ്പെട്ട വിവാഹ മോതിരം(wedding ring) ഒരു സിനിമയിലെന്ന പോലെ തിരിച്ച് കിട്ടിയപ്പോള് സത്യമാണോ എന്ന് വിശ്വസിക്കാന് കഴിഞ്ഞില്ല. ആ മോതിരം വീണ്ടും കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മുള്ളന്കൊല്ലി സ്വദേശിയായ എം എം ആന്റണി പറഞ്ഞു.
പ്രദേശത്തെ തൊഴിലുറപ്പ് ജോലിക്കാരായ വീട്ടമ്മമാരാണ് മുള്ളന്കൊല്ലി നിവാസികളായ ആന്റണി- അഷിതയും ദമ്പതികളുടെ കളഞ്ഞു കിട്ടിയ വിവാഹ മോതിരം തിരികെ കൊടുത്തത്. മുള്ളന്കൊല്ലി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകനാണ് ആന്റണി, 2021 ഏപ്രില് മാസം പട്ടാണിക്കൂപ്പ് വാര്ഡിലൂടെ ഒഴുകുന്ന കടമാന്തോടുവില് തോട്ടില് സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ആന്റണിക്ക് മോതിരം നഷ്ടപ്പെട്ടത്.
'അഷിതയുടെ പേരെഴുതിയ ഏകദേശം 8 ഗ്രാം ഭാരമുള്ളതും സ്വര്ണ മോതിരം വീട്ടില് നിന്ന് 3 കിലോമീറ്റര് അകലെയുള്ള തോട്ടില് കുളിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടത്, മോതിരം കണ്ടെത്താന് പ്രദേശം മുഴുവന് തിരഞ്ഞു. ഒടുവില് ഞങ്ങള് ഉപേക്ഷിക്കുകയായിരുന്നു' ആന്റണി ഓര്ത്തെടുത്തു. 'എന്റെ വിവാഹ മോതിരം കണ്ടാല് എപ്പോള് വേണമെങ്കിലും തിരിച്ചറിയാന് കഴിയുമായിരുന്നു. പക്ഷെ അത് തിരികെ കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു'. ആന്റണി പറഞ്ഞു.
രണ്ടാഴ്ച മുമ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കടമാന്തോട് വൃത്തിയാക്കുന്നതിനിടെയാണ് ചെളിയില് പൂണ്ട നിലയില് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് മോതിരം കിട്ടുന്നത്. ആദ്യം വരവായിരിക്കുമെന്ന് കരുതിയെങ്കില് ചെളി നീക്കി കഴുകി വൃത്തിയാക്കിയതോടെയാണ് കൊത്തിവച്ചിരിക്കുന്ന പേര് കണ്ടത്.അത് ഒരാളുടെ വിവാഹ മോതിരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്, അതിന്റെ പവിത്രത എത്രത്തോളം ഉണ്ടെന്ന് അറിയമായിരുന്നതിനാല്, മോതിരം യഥാര്ത്ഥ ഉടമയ്ക്ക് തിരികെ നല്കാന് ഞങ്ങള് ആഗ്രഹിച്ചു,'' തൊഴിലുറപ്പ് തൊഴിലാളിയായ ലിസി പറഞ്ഞു.
'തൊഴിലാളികള് ഉടന് തന്നെ വിവരം വാര്ഡ് മെമ്പര് ജിസ്ര മുനീറിനെ അറിയിച്ചു. മോതിരത്തിന്റെ ഫോട്ടോകള് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു. വാട്സ്ആപ്പില് അറിയിപ്പ് കണ്ട് അന്ന് ആന്റണിക്കൊപ്പം നീന്താനുണ്ടായിരുന്ന ഉപ്പോള് കാനഡയില് സ്ഥിരതാമസമാക്കിയ സുഹൃത്ത് മുഖേനയാണ് ആന്റണി വിവരം അറിയുന്നത്.
കഴിഞ്ഞദിവസം തൊഴിലാളികളുടെ സാന്നിധ്യത്തില് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജിസ്റ മുനീര് ആന്റണിക്ക് മോതിരം കൈമാറി. പഞ്ചായത്ത് സെക്രട്ടറി ഡി.തദയൂസ്, ഓവര്സീയര് റീജ, എഡിഎസ്, തൊഴിലുറപ്പ് പ്രവര്ത്തകര് എന്നിവരുടെ നേതൃത്വത്തില് തൊഴിലാളികളെ അഭിനന്ദിച്ചു. തടയണയിലെ ചെളി കോരിമാറ്റി വൃത്തിയാക്കുന്നതിനിടെയാണ് ഇവര്ക്ക് മോതിരം ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഫോട്ടോ എടുക്കാന് നില്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

പ്രകാശ് ജാവഡേക്കറെ മാറ്റി, കേരളത്തിന്റ പ്രഭാരിയായി എം നാഗരാജ്; അനില് ആന്റണിക്ക് ഗോവയുടെയും നാഗാലാന്ഡിന്റെയും ചുമതല
