സ്ഥാനാർത്ഥികൾ ആരൊക്കെ ?; ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് ; ശോഭ സുരേന്ദ്രൻ ഇടഞ്ഞു തന്നെ

ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്

ശോഭ സുരേന്ദ്രന്‍, എം ടി രമേശ്, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST
Edited by :migrator

തൃശൂർ : നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ  ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരിൽ ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയമാണ്‌ മുഖ്യ അജൻഡ. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്. 

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ​ഗ്രൂപ്പ് പോര് രൂക്ഷമായതിനാൽ സ്ഥാനാർഥികളെ സംബന്ധിച്ച്‌ സമവായത്തിലെത്തുക ദുഷ്കരമാണ്. സംസ്ഥാന സമിതിക്ക് മുന്നോടിയായി വ്യാഴാഴ്‌ച കൊച്ചിയിൽ ചേർന്ന ആർഎസ്എസ് – ബിജെപി നേതൃയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ തർക്കം തുടരുകയാണ്‌. 

സംസ്ഥാന സമിതി യോഗത്തിനുശേഷം മൂന്ന്‌,‌ നാല്‌ തീയതികളിൽ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌‌ ജെ പി നഡ്ഡ  കേരളത്തിലെത്തി കോർകമ്മിറ്റി അംഗങ്ങളുമായും  ആർഎസ്‌എസ്‌ നേതാക്കളുമായും ചർച്ച നടത്തും.  ഒ രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരനെ നേമത്ത്‌ സ്ഥാനാർഥിയാക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now