
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരന് സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് സ്കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

