
ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടി; ലിവര്‍ എടുത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് തകര്‍ത്ത് സ്ത്രീകള്‍
ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തത്.

കോട്ടയം: ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തു. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.
ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേകാറില്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.
ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിന്റെ ആര്‍സി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

