
മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു, ആക്രമണം കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്
വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീന് പ്രവീണിനെ ആക്രമിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
young man was killed by slitting his throat in Manjeri.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




