അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കാമറ സ്ഥാപിച്ചു, കാമറയും മോഷ്ടിച്ച് കള്ളന്മാർ; അറസ്റ്റ്

കമുകിൻ തോട്ടത്തിൽ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കാമറ സ്ഥാപിച്ചത്

കാമറ മോഷണത്തില്‍ അറസ്റ്റിലായ പ്രതികള്‍Source by : ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :30 March 2024, 8:35 am IST

മലപ്പുറം: മലപ്പുറം ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്മാർ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു , പൂലോടൻ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.

കമുകിൻ തോട്ടത്തിൽ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തിൽ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളിൽ ക്യാമറ സ്ഥാപിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് നടത്തിയ തിരച്ചിലിൽ കാമറ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മോഷ്ടാക്കൾ വിദ​ഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാെ മറ്റൊരിടത്ത് റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരിൽ കാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now