കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി

വി കെ പ്രശാന്ത്  വട്ടിയൂർക്കാവ് എംഎൽഎ ആയതിന് പിന്നാലെ ഒഴിവു വന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും

Last Updated :20 January 2024, 8:07 am IST
Edited by :migrator

തിരുവനന്തപുരം: വി കെ പ്രശാന്ത്  വട്ടിയൂർക്കാവ് എംഎൽഎ ആയതിന് പിന്നാലെ ഒഴിവു വന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. 

കെ ശ്രീകുമാറിനെ മേയർ സ്ഥാനാർത്ഥിയായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിക്ക് ശുപാർശ കൈമാറി. നേമം കൗൺസിലർ എം ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.

മുന്‍ മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി