ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

കോട്ടപ്പറമ്പ്  സ്ത്രീകളുടേയും കുട്ടികളുടേയും  ആശുപത്രിക്ക് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടത്

Last Updated :20 January 2024, 12:17 am IST

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കോട്ടപ്പറമ്പ്  സ്ത്രീകളുടേയും കുട്ടികളുടേയും  ആശുപത്രിക്ക് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടത്.  കോട്ടപ്പറമ്പ് സ്വദേശി സിയ ( 30) യുടെ മൃതശരീരമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരമാസകലം പരിക്കേറ്റ നിലയിലാണെന്ന് പൊലീസ് അറിയിച്ചു.

രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.   മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം