ഇസ്രയേൽ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ, തീപിടിത്തം

ഹൈഫയിൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു

Israel Iran War
Israel Iran WarSource by : x
Last Updated :30 March 2026, 6:16 pm IST

ജറുസലേം: ഇസ്രയേലിലെ എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെ ഇറാന്റെ ആക്രമണം. വടക്കൻ മേഖലയിലെ ന​ഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈഫയിൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആക്രമണം നടന്നതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 19നും ഇവിടെ ആക്രമണമുണ്ടായിരുന്നു.

എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈൽ ആക്രമണമാണ് ഉണ്ടായത്. ഹൈഫയിലെ ഒരു വ്യവസായ സ്ഥാപനത്തിനും ജനവാസ കേന്ദ്രത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകള്‍ പിടിച്ചെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നതെന്ന സൂചനയും ട്രംപ് നല്‍കി. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനെ പ്രേരിപ്പിക്കുന്നതിനായി ഈ ദ്വീപിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്താനോ അധിനിവേശം നടത്താനോ ആണ് അമേരിക്കയുടെ പദ്ധതി.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. 'സത്യം പറഞ്ഞാല്‍, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം.' അദ്ദേഹം പറഞ്ഞു.

ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്നാല്‍ അത്തരമൊരു നീക്കത്തിന് അവിടെ ദീര്‍ഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോള്‍ ഇല്ല. തങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ കുറച്ചുകാലം തങ്ങള്‍ അവിടെ തുടരേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

News Now

Summary

Israel Iran War: Fire erupts at Haifa oil refinery in northern Israel after missile barrage from Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates