
കുഞ്ഞിനെ ലക്ഷ്യമിട്ടു, മുതലയെ ചവിട്ടിക്കൊന്ന് അമ്മയാന- വൈറല്‍ വീഡിയോ
ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന് വരെ ത്യജിക്കാന്‍ തയ്യാറാവുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കുട്ടിയാനയെ രക്ഷിക്കാന്‍ അമ്മയാന മുതലയെ ചവിട്ടിക്കൊല്ലുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലാണ് സംഭവം. സാംബിയയില്‍ സഫാരി നടത്തുന്നതിനിടെ ഹാന്‍സ് ഹെന്റിക്കാണ്് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടിയാനയെ ലക്ഷ്യമാക്കി വന്ന മുതലയെ ചവിട്ടിയും തുമ്പിക്കൈയും മസ്തകവും ഉപയോഗിച്ച് കുത്തിയുമാണ് അമ്മയാന ദേഷ്യം തീര്‍ത്തത്.
മുതലയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ അതിന്റെ പുറത്ത് കയറി ആന നില്ക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. പിടിയാനയായത് കൊണ്ട് കൊമ്പില്ല എന്നത് ഒരു ന്യൂനതയായി കാണാതെ അമ്മയാന മുതലയെ നിരന്തരം ആക്രമിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

