സ്ത്രീകൾ 72 കിലോമീറ്ററിനപ്പുറം ഒറ്റയ്ക്ക് പോകരുത്! ദൂര യാത്രയ്ക്ക് പുരുഷ കുടുംബാം​ഗവും വേണം; താലിബാൻ

സ്ത്രീകൾ 72 കിലോമീറ്ററിനപ്പുറം ഒറ്റയ്ക്ക് പോകരുത്! ദൂര യാത്രയ്ക്ക് പുരുഷ കുടുംബാം​ഗവും വേണം; താലിബാൻ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST
Edited by :migrator

കാബൂൾ: അഫ്ഗാനിൽ നിന്നു ഒറ്റയ്ക്ക് ദൂര യാത്രകൾ ചെയ്യാൻ സ്ത്രീകളെ അനുവദിക്കില്ലെന്ന് താലിബാൻ. അഫ്​ഗാനിലെ താലിബാൻ സർക്കാർ ഇറക്കിയ മാർ​ഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകൾ 72 കിലോമീറ്ററിനപ്പുറം സഞ്ചരിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. 

 ‘പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ ഒരു സ്ത്രീക്ക് 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ അനുമതിയില്ല’- താലിബാൻ മന്ത്രിസഭാ വക്താവ് സദേക് ആകിഫ് മുജാഹിർ പറഞ്ഞു.

ഹിജാബുകൾ അണിയാത്ത വനിതകൾക്കു വാഹന ഉടമകൾ ലിഫ്റ്റ് നൽകരുതെന്നും അഫ്‌ഗാൻ സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. ചെറിയ ദൂരങ്ങൾ ഒഴികെയുള്ളവയ്ക്കു പുരുഷന്റെ ഒപ്പമല്ലാതെ യാത്ര അനുവദിക്കാൻ സാധ്യമല്ലെന്നു അധികൃതർ വ്യകതമാക്കി.

വനിതാ മാധ്യമ പ്രവർത്തകർ ടിവിയിൽ വാർത്താവതരണം നടത്തുമ്പോൾ ഹിജാബ് ധരിച്ചിരിക്കണം. വാഹനങ്ങളിൽ സംഗീതം കേൾക്കാൻ പാടില്ലെന്നും താലിബാൻ മാർ​ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. 

News Now