96ാം ജന്മദിനത്തില്‍ ലഭിച്ച സമ്മാനം കണ്ട് അമ്പരന്ന് എലിസബത്ത് രാജ്ഞി; തന്നെപ്പോലെ ഒരു ബാര്‍ബി പാവ

വിവാഹ ദിനത്തില്‍ എലിസബത്ത് രാജ്ഞി ധരിച്ച കിരീടവും പാവക്ക് നല്‍കിയിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടെ രൂപത്തിലുള്ള ബാര്‍ബി പ്രതിമ
Last Updated :20 January 2024, 9:00 am IST
Edited by :migrator

ലണ്ടന്‍: ജന്മദിനത്തില്‍ എലിസബത്ത് രാജ്ഞിയുടെ രൂപത്തിലുള്ള ബാര്‍ബി പാവ ബ്രിട്ടീഷ് രാജ്ഞിയ്ക്ക് സമ്മാനിച്ച് കളിപ്പാട്ട നിര്‍മാതാക്കളായ മാറ്റല്‍ കമ്പനി. 96ാം ജന്മദിനത്തില്‍ ബാര്‍ബി പാവയെ സമ്മാനമായി നല്‍കിയാണ് അവര്‍ എലിസബത്ത് രാജ്ഞിക്ക് ആദരവ് അര്‍പ്പിച്ചത്. വിവിധ പരിപാടികളോടെയാണ് ബകിങ് ഹാം കൊട്ടാരം രാജ്ഞിയുടെ ജന്മദിനാഘേഷം നടത്തുന്നത്.

ഐവറിഗൗണ്‍ ധരിച്ച എലിസബത്ത് രാജ്ഞിയുടെ സാദൃശ്യമുള്ള പാവക്ക് മിനിയേച്ചര്‍ മെഡലുകളും നീലനിറത്തിലുള്ള റിബണുകളും നല്‍കി അലങ്കരിച്ചിട്ടുണ്ട്. വിവാഹ ദിനത്തില്‍ എലിസബത്ത് രാജ്ഞി ധരിച്ച കിരീടവും പാവക്ക് നല്‍കിയിട്ടുണ്ട്.

1952 ഫെബ്രുവരി ആറിന് പിതാവ് ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തോടെയാണ് രാജ്ഞി അധികാരത്തിലേറുന്നത്. ലണ്ടന്‍ സ്‌റ്റോറുകളായ ഹാരോഡ്‌സ്, സെല്‍ഫ്രിഡ്ജസ്, ഹാംലിസ് എന്നിവിടങ്ങളില്‍ പാവ വില്‍പ്പനക്ക് വെക്കുമെന്ന് മാറ്റല്‍ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now