സാമൂഹ്യമാധ്യമ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം; നിരോധിത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചാല്‍ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും
സാമൂഹിക വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെക്കുന്നവര്‍ക്ക് സമാന ശിക്ഷയുണ്ടാകും

അബുദാബി: യുഎഇയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരോധിത ഉള്ളടക്കം പങ്കുവച്ചാല്‍ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ. യുഎഇയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ദേശീയ മൂല്യങ്ങളും സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നി തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്ന് യുഎഇ നാഷണല്‍ മീഡിയ ഓഫീസ് നിര്‍ദേശിച്ചു.
സാമൂഹിക വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെക്കുന്നവര്‍ക്ക് സമാന ശിക്ഷയുണ്ടാകും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 20 ലക്ഷം ദിര്‍ഹമാണ് പിഴ. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍, വിദ്വേഷ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ 6 മാസം വരെ താല്‍ക്കാലികമായി അടച്ചിടും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടും. നിയമലംഘനത്തിനു കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കില്‍ അതിനുള്ള ചെലവും അവരില്‍നിന്ന് ഈടാക്കും.
ദൈവിക അസ്തിത്വം, ഇസ്ലാമിക വിശ്വാസങ്ങള്‍, ഏകദൈവ വിശ്വാസം, ഇതര മതവിശ്വാസങ്ങള്‍ എന്നിവയെ അവഹേളിക്കുക, ഭരണസംവിധാനത്തെയും ഭരണകൂടത്തെയും താല്പര്യങ്ങളെയും ചിഹ്നങ്ങളെയും അവഹേളിക്കുക, ദേശീയ, രാജ്യാന്തര തലങ്ങളില്‍ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, രാജ്യത്തിന്റെ വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനം, ദേശീയ, സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നവിധം പെരുമാറുക, പ്രാദേശിക, ഗോത്ര വിഭാഗീയതയ്ക്ക് കാരണമാകുക, അക്രമം, വിദ്വേഷം, തീവ്രവാദം എന്നിവ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുക, മൂല്യങ്ങളെയും പൊതുതാല്പര്യങ്ങളെയും വ്രണപ്പെടുത്തുക, നിയമ, സുരക്ഷാ, സാമ്പത്തിക കാര്യങ്ങള്‍ക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുക, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക, കുറ്റകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുക, പൊതുധാര്‍മികത ലംഘിക്കുക, സര്‍ക്കാരിനെയും നയങ്ങളെയും തെറ്റായി ചിത്രീകരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
