14 വർഷത്തിനു ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്? തുടക്കം മുതല്‍ മുന്നേറി ലേബർ പാർട്ടി
ആദ്യ ഫല സൂചനകളില്‍ ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബർ പാർട്ടിക്കാണ് വിജയം. കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ ലേബർ പാർട്ടിയാണ് വിജയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം.
14 വർഷങ്ങൾക്കു ശേഷമാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. 650 സീറ്റുകളിൽ 400നു മുകളിൽ സീറ്റുകൾ നേടി ലേബർ പാർട്ടി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബർ പാർട്ടി അധികാരം പിടിച്ചാൽ കെയ്ർ സ്റ്റാമർ (61) പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ തുടർ ഭരണത്തിനു തടസമാകുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരമാണെന്നു വിലയിരുത്തലുണ്ട്. ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും 150 സീറ്റുകളിൽ താഴെ അവർ ഒതുങ്ങുമെന്നാണ് പ്രവചനം.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചതിനു പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പെരുമയും സുനകിനുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ 365 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടി നേടിയിരുന്നു.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 365 സീറ്റ് കൺസർവേറ്റീവുകൾ നേടിയിരുന്നു.
WHAT TO READ NEXT

ലില്ലി അലന്റെ കാല്‍പ്പാദങ്ങളുടെ ചിത്രം കാണണോ? മാസം 850 രൂപ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം

Related News
'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ
'മരണക്കടലിൻ അകലെ മറുകരയോ?'; 'ബാച്ച്ലർ പാർട്ടി Deux' ലെ ആദ്യ ഗാനമെത്തി, പാടിയിരിക്കുന്നത് മംമ്തയും ശ്രീനാഥ് ഭാസിയും
