
'ഇങ്ങനെ ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല'; യുഎസ് തെരഞ്ഞെടുപ്പില്‍ പ്രതിശ്രുത വരൻ വോട്ട് ചെയ്തില്ല, വിവാഹത്തിൽ നിന്ന് ഒഴിഞ്ഞ് യുവതി
യുവതിയുടെ കുറിച്ച് അതിവേഗം സോഷ്യൽമീഡിയയിലും ചർച്ചയായി.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരുന്ന പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം ഒഴിവാക്കി യുവതി. റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തൽ. സ്ഥാനാർഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്റെ പ്രതിശ്രുത വരൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തിയെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുവതി കുറിച്ചു.
അതുകൊണ്ട് ഇത്തരമൊരാളുമായി വിവാഹ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറഞ്ഞു. തങ്ങളുടെ രണ്ട് പേരുടെയും രാഷ്ട്രീയ വീക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. എന്നാൽ ഈ വോട്ട് ഒഴിവാക്കുന്നതിൽ അദ്ദേഹം ഇത്ര നിസ്സംഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും യുവതി പറയുന്നു. ഇനി ഒന്നിച്ചു പോകുന്നതിൽ ധാർമ്മിക പ്രതിസന്ധിയുണ്ടെന്നും അതിനാൽ വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിവാകുകയാണെന്നും അവർ പറഞ്ഞു. യുവതിയുടെ കുറിച്ച് അതിവേഗം സോഷ്യൽമീഡിയയിലും ചർച്ചയായി.
രാഷ്ട്രീയ ആശയങ്ങളും വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഓരോത്തർക്കും അവരവരുടെതായ തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള അവകാശമുണ്ടെന്നും ചിലർ പ്രതികരിച്ചു. അതേസമയം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചു. നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍മാര്‍ യുഎസ് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഓരോ അമേരിക്കന്‍ പൗരന്റേയും ഭാവിക്കും കുടുംബത്തിനും വേണ്ടി പോരാടുമെന്ന് പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'
