ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-1ന് ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നൊ​പ്പ​മെ​ത്തി

Last Updated :20 January 2024, 8:07 am IST

News Now


രാ​ജ്കോ​ട്ട്:  ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 വി​ജ​യ​ല​ക്ഷ്യം പിന്തുടർന്ന ഇന്ത്യ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജയംകുറിച്ചു. 15.4 ഓ​വ​റി​ൽ ആണ് ലക്ഷ്യം മറികടന്നത്. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-1ന് ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നൊ​പ്പ​മെ​ത്തി.

നൂ​റാം രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 മ​ത്സ​രം കളിച്ച നായകൻ രോ​ഹി​ത് ശ​ര്‍​മ​യു​ടെ ക​രു​ത്തി​ലായിരുന്നു ഇന്ത്യയുടെ വിജയത്തേരോട്ടം. 43 പ​ന്തി​ല്‍ 85 റ​ണ്‍​സാണ് രോ​ഹിത്ത് നേടിയത്. ആറ് സിക്സും ആറ് ഫോറും ചേർന്നതായിരുന്നു ഇന്നിം​ഗ്സ്.

ശി​ഖ​ർ ധ​വാ​ൻ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യം ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 118 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. 23 പ​ന്തി​ല്‍ നി​ന്ന് രോ​ഹി​ത് അ​ര്‍​ധ സെ​ഞ്ചു​റി കടന്നപ്പോൾ 27 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്ത ധ​വാ​നെ അ​മി​നു​ള്‍ ഇ​സ്ലാം പു​റ​ത്താ​ക്കി. അ​മി​നു​ൾ ത​ന്നെയാണ് രോഹിത്തിന്റെ വിക്കറ്റും നേടിയത്. കെ.​എ​ൽ. രാ​ഹു​ലും ശ്രേ​യ്യ​സ് അ​യ്യ​റും ഒ​ത്തു​ചേ​ർ​ന്ന ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. 13 പ​ന്തി​ൽ 24 റ​ൺസ് നേടി അയ്യരും 11 പ​ന്തി​ൽ എ​ട്ടു റ​ൺ​സും നേ​ടി രാഹുലും പു​റ​ത്താ​കാ​തെ നി​ന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ചാ​ഹ​ൽ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ദീ​പ​ക് ചാ​ഹ​ർ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തിലാണ് ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത ഓ​വ​റി​ൽ 153 റ​ൺ​സ് നേടിയത്. ലി​റ്റ​ൺ ദാ​സ്-​മു​ഹ​മ്മ​ദ് ന​യീം സ​ഖ്യത്തിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 60 റ​ൺ​സ് നേടി. 21 പ​ന്തി​ല്‍ 29 റ​ണ്‍​സെ​ടു​ത്ത ദാ​സി​നെ ഋ​ഷ​ഭ് പ​ന്ത് റ​ണ്ണൗ​ട്ടാ​ക്കുകയായിരുന്നു. 31 പ​ന്തി​ൽ 36 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ന​യീ​മി​നെ വാ​ഷി​ങ്ട​ണ്‍ സു​ന്ദ​റി​ന്‍റെ പ​ന്തി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ക്യാ​ച്ചെ​ടു​ത്തു പു​റ​ത്താ​ക്കി. മു​ഷ്ഫി​ഖു​ർ റ​ഹീം(4), സൗ​മ്യ സ​ര്‍​ക്കാ​ർ(30), മ​ഹ്മ​ദു​ള്ള(30), അ​ഫീ​ഫ് ഹു​സൈ​ന്‍ (6) എ​ന്നി​ങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടിച്ചുതകർത്ത് രോഹിത്ത്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം