
കണ്ണുകെട്ടി നിന്ന് പറഞ്ഞ വിധിയോ? തേര്‍ഡ് അമ്പയര്‍ക്കെതിരെ മുന്‍ താരങ്ങള്‍
സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു
അഹമ്മദാബാദ്: സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിലേക്ക് നയിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. സോഫ്റ്റ് സിഗ്നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ഇതെങ്ങനെയാണ് ഔട്ട് ആവുന്നത്. വലിയ നിലവാരത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയധികം റിപ്ലേകള്‍ കണ്ടിട്ടും പന്ത് ഗ്രൗണ്ടില്‍ കുത്തിയോ എന്ന് ഉറപ്പ് വരാതെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം പോവുന്നു. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, ലക്ഷ്മണ് ട്വിറ്ററില്‍ കുറിച്ചു.
How can this be out. When you are not sure whether the ball was taken cleanly after watching so many replays using top class technology and still go by the soft signal given by the on-field umpire. I think this rule needs to be revisited and changed. #INDvsENG pic.twitter.com/b5XMdH8qEz
â VVS Laxman (@VVSLaxman281) March 18, 2021
ട്രോളുമായിട്ടാണ് സെവാഗ് എത്തിയത്. ഡേവിഡ് മലന് ക്യാച്ച് എടുക്കുന്ന ഫോട്ടോയ്ക്കൊപ്പം കണ്ണ് കെട്ടി നില്ക്കുന്ന കുട്ടിയുടെ ചിത്രമാണ് സെവാഗ് പങ്കുവെക്കുന്നത്. തേര്‍ഡ് അമ്പയര്‍ തീരുമാനമെടക്കുന്ന സമയം ഇങ്ങനെയാവും എന്നാണ് സെവാഗ് ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
Third umpire while making that decision. #INDvENGt20 #suryakumar pic.twitter.com/JJp2NldcI8
â Virender Sehwag (@virendersehwag) March 18, 2021
31 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സൂര്യകുമാറിന്റെ വിവാദ പുറത്താവല്‍. സാം കറന്റെ ഡെലിവറിയില്‍ ഡേവിഡ് മലന് എടുത്ത ക്യാച്ചില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചോ എന്നത് വ്യക്തമല്ലെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ നിലപാട്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം തേര്‍ഡ് അമ്പയറുടെ വിധി വന്നു.
Always a good idea to give 3rd umpire real time replay of low catches along with the slow motions and zoomed-in replays. Just another perspective on the tricky low catches. #INDvENGt20
â Sanjay Manjrekar (@sanjaymanjrekar) March 18, 2021
Soft signal. Can we get rid of this ? It makes no sense whatsoever. @surya_14kumar will be gutted #DoddaMathu #INDvENG
â ದà³à²¡à³à²¡ à²à²£à³à²¶à³ | Dodda Ganesh (@doddaganesha) March 18, 2021
Thatâs Not-Out IMHO. Let technology overrule it. https://t.co/3WmKpXMG6E
â Aakash Chopra (@cricketaakash) March 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

