ഡുപ്ലാന്റിസിന്റെ ഉയരങ്ങളിലെ അര്‍മാദങ്ങള്‍! 12ാം വട്ടവും പോള്‍ വാള്‍ട്ട് ലോക റെക്കോര്‍ഡ് തിരുത്തി (വിഡിയോ)

സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്

Another world record, Armand Duplantis
Armand DuplantisSource by : X
Last Updated :17 June 2025, 9:47 am IST

സ്റ്റോക്ക്‌ഹോം: പോള്‍ വാള്‍ട്ടില്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ശീലമാക്കിയ സ്വീഡന്റെ വിസ്മയ താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസ് (Armand Duplantis) പുതിയ ഉയരം കുറിച്ച് സ്വന്തം റെക്കോര്‍ഡ് 12ാം വട്ടവും തിരുത്തി. സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

6.28 മീറ്റര്‍ ചാടിയതാണ് പുതിയ റെക്കോര്‍ഡ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 6.27 മീറ്റര്‍ ചാടി 11ാം വട്ടം റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസ് മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് അത് തിരുത്തിയത്.

2020 മുതലാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ആരംഭിച്ചത്. രണ്ട് തവണ ഒളിംപിക്‌സ് ചാംപ്യന്‍ കൂടിയാണ് ഡുപ്ലാന്റിസ്. 2020ല്‍ 6.17 മീറ്റര്‍ താണ്ടിയാണ് ഡുപ്ലെന്റിസ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

പിന്നീട് 6.18, 6.19, 6.20, 6.21, 6.22, 6.23, 6.24, 6.25, 6.26, 6.27 എന്നിങ്ങനെയാണ് താരം ഉയരങ്ങളിലേക്ക് പറന്നത്.

കരിയറില്‍ 74 അന്താരാഷ്ട്ര പോള്‍ വാള്‍ട്ട് പോരാട്ടത്തില്‍ 70ലും താരം വിജയം സ്വന്തമാക്കിയിട്ടുണ്ട്. നാല് തോല്‍വികള്‍ മാത്രമാണ് ഇതുവരെ നേരിട്ടത്.

News Now