
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പുതിയ താരം സെബാസ്റ്റ്യന്‍ ഹാളറിന് കാന്‍സര്‍
ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എത്തിയ സെബാസ്റ്റിയന് ഹാളര്‍ക്ക് കാന്‍സര്‍
മ്യൂണിക്ക്: ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എത്തിയ സെബാസ്റ്റിയന് ഹാളര്‍ക്ക് കാന്‍സര്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രീസീസണിന്റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തവെയാണ് സെബാസ്റ്റ്യന്‍ ഹാളര്‍ക്ക് വൃഷണ ഭാഗത്ത് കാന്‍സര്‍ സ്ഥിരീകരിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാദ്റഗാസില് ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്. ഇതോടെ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.
അയാക്സ് താരമായിരുന്നു സെബാസ്റ്റ്യന്‍. എര്‍ലിങ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയതോടെയാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെബാസ്റ്റിയന് ഹാളറിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ അയാക്സിന്റെ ടോപ് സ്കോററായിരുന്നു സെബാസ്റ്റിയന് ഹാളര്‍. ചാമ്പ്യന്‍സ് ലീഗില്‍ 11 ഗോളുകള്‍ നേടിയും താരം ശ്രദ്ധ പിടിച്ചിരുന്നു. ഹാളര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
Sending prayers and love to @HallerSeb - Hopefully it will be a quick resolve and we see him back on the pitch soon #Haller #BVB pic.twitter.com/puBTyCUhHr
â Emma Ten Ham (@EmmaHam41) July 18, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



