സെഞ്ച്വറിയുമായി തീ പടര്‍ത്തി ബട്‌ലര്‍; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

സെഞ്ച്വറിയുമായി തീ പടര്‍ത്തി ബട്‌ലര്‍; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

സെഞ്ച്വറി നേടിയ ബട്‌ലര്‍/ ട്വിറ്റർ
Last Updated :20 January 2024, 8:43 am IST
Edited by :migrator

ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ അടിച്ചെടുത്തത് 220 റണ്‍സ്. ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി ചേര്‍ന്ന് ബട്‌ലര്‍ രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 

64 പന്തുകള്‍ നേരിട്ട് 11 ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും തൂക്കിയാണ് ബാട്‌ലര്‍ 124 റണ്‍സ് കണ്ടെത്തിയത്. സഞ്ജു 33 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 48 റണ്‍സെടുത്തു. റിയാന്‍ പരഗ് 15 റണ്‍സുമായും ഡേവിഡ് മില്ലര്‍ ഏഴ് റണ്‍സുമായും പുറത്താകാതെ നിന്നു. 

സണ്‍റൈസേഴ്‌സിനായി സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഡേവിഡ് വാര്‍ണറെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സണ്‍റൈസേഴ്‌സ് കളിക്കാനിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now