
ചെന്നൈ ടെസ്റ്റ്; ഇന്ത്യ 329ന് ഓള്‍ഔട്ട്, പന്തിന് അര്‍ധ ശതകം
ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 329ന് ഓള്‍ഔട്ട്

ചെന്നൈ: ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 329ന് ഓള്‍ഔട്ട്. 29 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ ഇന്ത്യയുടെ നാല് ബാറ്റ്സ്മാന്മാര് കൂടാരം കയറ്റി.
77 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി റിഷഭ് പന്ത് 58 റണ്‍സോടെ പുറത്താവാതെ നിന്നു. മൊയിന്‍ അലി നാല് വിക്കറ്റും, സ്റ്റോണ്‍ മൂന്ന് വിക്കറ്റും, ജാക്ക് ലീച്ച് രണ്ട് വിക്കറ്റും വീഴ്ത്തി. ജോ റൂട്ട് ഒരു വിക്കറ്റ് നേടി.
രണ്ടാം ദിനം കളി തുടങ്ങി ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൊയിന്‍ അലിയുടെ പന്തില്‍ ഫോക്സ് അക്സറിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ ഇഷാന്ത് ശര്‍മയെ രണ്ട് പന്തില്‍ ഡക്കാക്കി മൊയിന്‍ അലി മടക്കി. കുല്‍ദീപ് യാദവിനേയും, മുഹമ്മദ് സിറാജിനേയും മടക്കി സ്റ്റോണ്‍ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീലയിട്ടു.
up and going strong!
â BCCI (@BCCI) February 14, 2021
Second fifty of the @Paytm #INDvENG series for @RishabhPant17 & 6th in Test cricket! #TeamIndia
Follow the match https://t.co/Hr7Zk2kjNC pic.twitter.com/0XC6BOxDfE
നാല് ഇന്ത്യന്‍ താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്സിനെ മുന്പോട്ട് കൊണ്ടുപോയി. ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ചുറി സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. രഹാനെ 149 പന്തില്‍ നിന്ന് 67 റണ്‍സ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



