
ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം
സ്നാച്ചില്‍ പിന്നിലായെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്.

ഗ്ലാസ്ഗോ: ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയതിന് പിന്നാലെ 58 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലവും നേടി. 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവിയാണ് വെങ്കലം നേടിയത്. സ്നാച്ചില്‍ പിന്നിലായെങ്കിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തിരിച്ചുവന്നാണ് ബിന്ധ്യാറാണി ദേവി മൂന്നാം സ്ഥാനത്തെത്തിയത്.
സ്നാച്ചില്‍ 83 കിലോ ഉയര്‍ത്തിയാണ് ബിന്ധ്യാറാണി ദേവി മത്സരം തുടങ്ങിയത്. പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും മികച്ച പ്രകടനം നടത്തി. രണ്ടാം ശ്രമത്തില്‍ 85 കിലോയും മൂന്നാം ശ്രമത്തില്‍ 87 കിലോയുമാണ് ഉയര്‍ത്തിയത്. എന്നാല്‍ സ്നാച്ച് റൗണ്ട് അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു താരം. നൈജീരിയയുടെ റഫിയാതു ഫൊലാഷെയ്ഡ് 103 കിലോ ഉയര്‍ത്തി മുന്നിലെത്തി. സ്നാച്ചില്‍ രണ്ടാമതുണ്ടായിരുന്നത് കാനഡയുടെ ആന്‍ സോഫിയായിരുന്നു. 94 കിലോ ആണ് കനേഡിയന്‍ താരം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ എലിസ പ്രാറ്റ് 87 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനത്തുമെത്തി.
Heartiest congratulations to Bindyarani Devi on winning the Bronze medal in the Womenâs 58kg weightlifting event at CWG 2026. With a total lift of 199kg, she has once again made Manipur and the entire nation proud. Wishing her many more victories ahead. pic.twitter.com/f2QMQooFcV
— N. Biren Singh (@NBirenSingh) July 27, 2026
Commonwealth Games 2026 | Weightlifter Bindyarani Devi wins bronze medal in women's 58kg category
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി; ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം



