വിവരം പങ്കിട്ടത് പങ്കാളിയും മോഡലുമായ നോവ വൻഡർ ബേ

News Now
ന്യൂയോർക്ക്: നെതർലൻഡ്സ് ഫുട്ബോൾ താരം കോഡി ഗാക്പോയുടെയും പങ്കാളിയും മോഡലുമായ നോവ വൻഡർ ബേയുടെയും ഗർഭസ്ഥ ശിശു അന്തരിച്ചു. ഒക്ടോബറിൽ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത മരണം.
നോവയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തുന്നിയ തൊപ്പിയും ചെറു കമ്പിളിയുടെ മേൽ ഇരുവരുടെയും കൈകളുമുള്ള ചിത്രം പങ്കുവച്ചാണ് സങ്കട വാർത്ത നോവ വെളിപ്പെടുത്തിയത്. ഇരുവരുടെയും മൂത്ത കുട്ടി സാമുവലിന് 2 വയസുണ്ട്.
ഏറെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. പിന്തുണയ്ക്ക് നന്ദി- ഗാക്പോ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ലോകകപ്പിൽ നെതർലൻഡ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ക്കുന്ന താരമാണ് കോഡി ഗാക്പോ. സ്വീഡനെതിരെ താരം രണ്ട് ഗോളുകളും നേടിയിരുന്നു. നോക്കൗട്ടിൽ മൊറോക്കോയാണ് ഓറഞ്ച് പടയുടെ എതിരാളികൾ.
WHAT TO READ NEXT

'ജയം മാത്രമേ രക്ഷിക്കു, അസാധ്യ കളിയും വേണം'; ജർമനിക്ക് കഠിനം!
WHAT TO READ NEXT

'എന്റെ ഹൃദയം വെനസ്വെലയ്ക്കൊപ്പം'; കോടികളുടെ കൈത്താങ്ങുമായി നെയ്മർ
Summary
Cody Gakpo and his partner Noa van der Bij were expecting a second child together in October; Gakpo has asked for privacy following their loss
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








