'ഹര്‍ദിക്കിന് ആ കഴിവ് നഷ്ടപ്പെട്ടു'; മുംബൈയുടെ പഴയ ആളല്ല, ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പഠാന്‍
ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 21.57 ശരാശരിയോടെ 142.45 സ്‌ട്രൈക്ക് റേറ്റില്‍ പാണ്ഡ്യ 151 റണ്‍സ് നേടിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. രാജസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഹര്‍ദിക്കിന്റെ പ്രകടനം നിരാശയുണ്ടാക്കുന്നതാണെന്നും പഠാന്‍ പറഞ്ഞു.
''ഹാര്‍ദിക് പാണ്ഡ്യയുടെ ഹിറ്റിംഗ് കഴിവ് കുറയുന്നു. വലിയ ചിത്രത്തില്‍ അത് വലിയ ആശങ്കയാണ്. വാംഖഡെയില്‍ അവന്‍ വ്യത്യസ്തനാണ്, എന്നാല്‍ മറ്റ് പിച്ചുകളില്‍ താരത്തിന്റെ പ്രകടനം വിഷമിപ്പിക്കുന്നു'' പഠാന്‍ എക്‌സില്‍ കുറിച്ചു.
ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 21.57 ശരാശരിയോടെ 142.45 സ്‌ട്രൈക്ക് റേറ്റില്‍ പാണ്ഡ്യ 151 റണ്‍സ് നേടിയിട്ടുണ്ട്. 39 ആണ് മികച്ച സ്‌കോര്‍. ഈ സീസണില്‍ ഏഴ് സിക്‌സുകള്‍ മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 46.50 ശരാശരിയിലും 25.50 സ്‌ട്രൈക്ക് റേറ്റിലും 2/43 എന്ന നിലയില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് താരം നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുജറാത്ത് ടൈറ്റന്‍സില്‍ രണ്ട് സീസണുകളിലെ താരത്തിന്റെ സട്രൈക്ക് റേറ്റ് യഥാക്രമം 131 ഉം 136 ഉം ആയിരുന്നു, ഇത് മുംബൈ ജഴ്‌സിയിലെ പ്രകടനത്തില്‍ നിന്നും ഒത്തിരി താഴെയാണ്. 2017ല്‍ മുംബൈ ജഴ്‌സിയില്‍ 156 എന്ന സട്രൈക്ക് റേറ്റ് 2018ല്‍ 133.33, 2019ല്‍ 191.43 2020ല്‍ 178.98 എന്നിങ്ങനെ ഉയര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി





