
'ഇതുവരെ ഒരു ബോള്‍ പോലും എറിഞ്ഞിട്ടില്ല എന്ന് മാത്രം എനിക്കറിയാം'; ഹര്‍ദിക്കിന്റെ ബൗളിങ്ങില്‍ രോഹിത് ശര്‍മ
ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തതില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ദുബായ്: ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തതില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതുവരെ ഒരു ബോള്‍ പോലും ഹര്‍ദിക് എറിഞ്ഞിട്ടില്ല എന്നത് മാത്രമാണ് തനിക്കറിയാവുന്നത് എന്ന് രോഹിത് പറഞ്ഞു.
ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഹര്‍ദിക് ഇതുവരെ പന്തെറിഞ്ഞിട്ടില്ല. ഫിസിയോമാരും, ട്രെയ്‌നേഴ്‌സും മെഡിക്കല്‍ സംഘവും ഹര്‍ദിക്കിന്റെ ബൗളിങ്ങിനായി പ്രവര്‍ത്തിക്കുകയാണ്. ഈ നിമിഷം വരെ എനിക്ക് അറിയാവുന്നത് ഇതുവരെ ഒരു ബോള്‍ പോലും ഹര്‍ദിക് എറിഞ്ഞിട്ടില്ല എന്നത് മാത്രമാണ്, രോഹിത് പറഞ്ഞു.
ഇന്നും ഹര്‍ദിക് പന്തെറിഞ്ഞില്ല. എന്നാല്‍ ഓരോ ദിനവും ഹര്‍ദിക്ക് മെച്ചപ്പെട്ടു വരുന്നു. അടുത്ത ആഴ്ചയിലേക്ക് എത്തുമ്പോള്‍ ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കും. ഫിസിയോമാര്‍ക്കും ഡോക്ടേഴ്‌സിനും മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായി പറയാന്‍ കഴിയുകയുള്ളു.
ഹര്‍ദിക്കിന്റെ ബാറ്റിങ്ങിലേക്ക് നോക്കുമ്പോള്‍ അവന് ചെറിയ നിരാശ തോന്നിയേക്കാം. എന്നാല്‍ ക്വാളിറ്റി കളിക്കാരനാണ് ഹര്‍ദിക്. അതില്‍ ഒരു സംശയവും ഇല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് ഇതിന് മുന്‍പും ഹര്‍ദിക് കരകയറി വന്നിട്ടുണ്ട്. ഹര്‍ദിക്കിന്റെ ബാറ്റിങ്ങില്‍ ഹര്‍ദിക്കിന് തന്നെ സംതൃപ്തി ഉണ്ടായിട്ടുണ്ടാവില്ലെന്നും രോഹിത് പറഞ്ഞു.
ഐപിഎല്ലില്‍ ഹര്‍ദിക് പന്തെറിയാത്തത് ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഫിറ്റ്‌നസില്‍ എത്താത്ത താരത്തെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ എന്തിന് ഉള്‍പ്പെടുത്തി എന്നത് ചൂണ്ടിയായിരുന്നു വിമര്‍ശനങ്ങള്‍..ട്വന്റി20 ലോകകപ്പില്‍ ഹര്‍ദിക്കിന് ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പ് ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


