
News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൊച്ചി: ഏഷ്യന് കപ്പ് ക്വാളിഫയര് പോരാട്ടത്തില് ഹോങ്കോങ്ങിനെ തോല്പ്പിച്ച് ഇന്ത്യ. കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ഇന്ത്യയുടെ ജയം. നേരത്തെ തന്നെ ഏഷ്യന് കപ്പ് യോഗ്യത നഷ്ടപ്പെട്ട ഇന്ത്യ ക്വാളിഫയറിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാലാം മിനിറ്റില് തന്നെ കൊച്ചിയിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. മന്വീര് സിങ് നല്കിയ കൃത്യമായ ലോ ക്രോസ് സ്വീകരിച്ച അരങ്ങേറ്റ താരം റയാന് വില്യംസ് മനോഹരമായ ഒരു ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
തുടക്കത്തിലേ ലീഡ് ലഭിച്ചത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്കി. ഇതോടെ ആക്രമണോത്സക ഫുട്ബോള് ഇന്ത്യ പുറത്തെടുത്തു. മികച്ച പാസുകളിലൂടെ ഇന്ത്യ മുന്നേറിയപ്പോള് ഹോങ്കോങ്ങിന്റെ പ്രതിരോധ നിര വിറച്ചു.
എന്നാല് രണ്ടാം പകുതിയില് റയാന് പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികള്ക്ക് പരിക്കേറ്റ താരത്തെ ഫിസിയോമാരുടെ നിര്ദ്ദേശപ്രകാരം പിന്വലിക്കുകയായിരുന്നു. മത്സരത്തിന്റെ 50-ാം മിനിറ്റില് ആകാശ് മിശ്രയിലൂടെ ഇന്ത്യ തങ്ങളുടെ ലീഡ് രണ്ടിരട്ടിയാക്കി. രാഹുല് ഭേക്കെയുടെ ലോങ് ത്രോയില് നിന്ന് ലഭിച്ച പന്ത് അതീവ ദുഷ്കരമായ ഒരു ആംഗിളില് നിന്ന് ആകാശ് പോസ്റ്റിന്റെ മുകള് ഭാഗത്തേക്ക് അടിച്ചു കയറ്റുകയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന് ശ്രമിച്ച ഹോങ്കോങ് 65-ാം മിനിറ്റില് ഒരു ഗോള് മടക്കി.
Summary
India beat hong kong in afc asian cup 2027 qualifiers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



