ടെസ്റ്റ് റാങ്കിങ്‌; മൂന്നിലേക്ക് വീണ് ഇന്ത്യ, ഒന്നാം സ്ഥാനത്തേക്ക് ഓസ്‌ട്രേലിയയുടെ കുതിപ്പ്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:57 am IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. 

ആഷസ് 4-0ന് സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ മൂന്നാമതേക്ക് വീണത്. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. 

ടീം ഇനത്തില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിക്കുന്നതിനൊപ്പം ടെസ്റ്റിലെ ബാറ്റിങ്, ബൗളിങ് റാങ്കിങ്ങിലും ഒന്നാമത് ഓസീസ് താരങ്ങളാണ്. ബാറ്റിങ്ങില്‍ ലാബുഷെയ്ന്‍ ആണ് ഒന്നാമത്. ബൗളിങ്ങില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര 2-1നാണ് ഇന്ത്യ തോറ്റത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ഇവിടെ അഞ്ചാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്.
 

News Now