
സഞ്ജു ടീമില്‍; ഗില്ലും അഭിഷേകും ഓപ്പണര്‍മാര്‍
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായശേഷമാണ് ഇന്ത്യ ടോസ് ജയിക്കുന്നത്.

ദുബൈ: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടംപിടച്ചു. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണറാകുമ്പോള്‍ മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു കളിക്കുക. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായശേഷമാണ് ഇന്ത്യ ടോസ് ജയിക്കുന്നത്.
സ്‌പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുംറ മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുംറക്കൊപ്പം ന്യൂബോള്‍ പങ്കിടുക. ഇതോടെ പേസര്‍മാരായ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും പുറത്തായി. മൂന്ന് സ്പിന്നര്‍മാര്‍ ടീമില്‍ ഇടം പിടിച്ചു. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഫിനിഷറായി ശിവം ദുബെയും ടീമിലെത്തി.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുല്‍ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, മുഹമ്മദ് രോഹിദ് ഖാന്‍, ജുനൈദ് സിദ്ദിഖ്, സിമ്രന്‍ജീത് സിങ്.
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Summary
India vs UAE Live Score, Asia Cup 2025 (India National Cricket Team vs UAE National Cricket Team): IND have won the toss and opted to bowl first in Dubai.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




