
ജിങ്കാനെ ഒഴിവാക്കി, ടീമിൽ 4 മലയാളി താരങ്ങൾ; ബ്രസീൽ, ഉറുഗ്വെ, പാനമ കരുത്തരെ നേരിടാൻ ഇന്ത്യയുടെ 26 അംഗ സംഘം
സൗഹൃദ പോരിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ

ന്യൂഡൽഹി: ബ്രസീൽ, ഉറുഗ്വെ, പാനമ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടം പിടിച്ചു. അതേസമയം പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങള്‍.
അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ടീമിനെയാണ് ഖാലിദ് ജമീൽ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം 26 അംഗ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾക്ക് മുന്നോടിയായി ഈ മാസം 14നു ബംഗളൂരുവിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാംപ് ആരംഭിക്കും. തുടർന്ന് ഈ മാസം 16ന് ബംഗളൂരുവിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാനമയെ നേരിടും. ഒക്ടോബർ 3ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ആവേശ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരും 5 തവണ ലോക ചാംപ്യൻമാരുമായ ബ്രസീലിനെയും ഒക്ടോബർ 6ന് മറ്റൊരു മുൻ ലോക ചാംപ്യൻമാർ കൂടിയായ ഉറുഗ്വെയെയുമാണ് ഇന്ത്യ നേരിടുക. ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ആരാധകരേയും ആവേശത്തിലാക്കും.
WHAT TO READ NEXT

മെസി vs അർജന്റീന... ഒരു 'പ്രേമലു' കഥ!
ഇന്ത്യയുടെ 26 അംഗ ടീം
ഗോൾ കീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രഭ്സുഖാൻ സിങ് ഗിൽ, സോം കുമാർ.
പ്രതിരോധ നിര: അഭിഷേക് സിങ് ടെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹമിംഗ്തൻമാവിയ റാൽറ്റെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാബാം.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൽറ്റെ, മക്കാർട്ടൺ നിക്സൻ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്.
മുന്നേറ്റ നിര: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിങ്.
റിസർവ് താരങ്ങള്‍: ഗോൾകീപ്പർ ഹൃതിക് തിവാരി, പ്രതിരോധ താരങ്ങളായ ചിംഗ്ലെൻസാന സിംഗ് കോൺഷാം, റോഷൻ സിങ് നൊറെം, മധ്യനിര താരം സുരേഷ് സിങ് വാങ്ജാം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Khalid Jamil's India are heading into a very different kind of international window, with Brazil, Uruguay and Panama on the other side. A youthful squad, some big omissions and a few intriguing new faces could make this a defining stretch for the next generation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




