സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം

ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ സാവധാനമായിരുന്നു രാജസ്ഥാന്റെ സ്‌കോറിങ്

ipl 2024 Chennai Super Kings vs Rajasthan Royals
സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം ഫെയ്‌സ്ബുക്ക്
Last Updated :12 May 2024, 5:35 pm IST
Edited by :amalkjoy

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കുറഞ്ഞ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 141 റണ്‍സ് സ്‌കോര്‍ ചെയ്തത്. 35 പന്തില്‍ 47 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോര്‍.

ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ സാവധാനമായിരുന്നു രാജസ്ഥാന്റെ സ്‌കോറിങ്. ജയ്‌സ്വാളിനെയും (21 പന്തില്‍ 24), ബട്‌ലറെയും (25 പന്തില്‍ 21) മടക്കി പേസര്‍ സിമര്‍ജീത് സിംഗ് രാജസ്ഥാന് ഇരട്ട പ്രഹരം നല്‍കി. ഓപ്പണര്‍മാര്‍ മടങ്ങുമ്പോള്‍ 8.1 ഓവറില്‍ 49-2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.

മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ സ്‌കോര്‍ 91 ലെത്തിച്ചെങ്കിലും സിമര്‍ജീത്ത് എറിഞ്ഞ 15-ാം ഓവറില്‍ 19 പന്തുകളില്‍ 15 റണ്‍സുമായി പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് പരാഗും ധ്രുവ് ജുറലും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും തുഷാര്‍ ദേശ്പാണ്ഡെയുടെ അവസാന ഓവറിലെ ആദ്യ ബോളില്‍ ജൂരെല്‍ (18 പന്തില്‍ 28) മടങ്ങി. തൊട്ടടുത്ത പന്തില്‍ ശുഭം ദുബെ ഗോള്‍ഡന്‍ ഡക്കായി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ റിയാന്‍ പരാഗ് 35 പന്തില്‍ 47* ഉം, രവിചന്ദ്രന്‍ അശ്വിന്‍ ഒരു പന്തില്‍ 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now