
'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്
വിലക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് വീണ്ടും സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. ഇത്തവണത്തെ ഐപിഎല്‍ പോരില്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് ബംഗളൂരു സ്റ്റേഡിയം വേദിയാകും. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന് പൊലിഞ്ഞിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കു വന്നു.
പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്.
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Summary
IPL 2026: The cricketing action is all set to return to the Chinnaswamy Stadium in Bengaluru
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




