ചെപ്പോക്കിൽ 'കിങ്സ്' പോരാട്ടം; ആദ്യ ജയം തേടി ചെന്നൈ

ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു

c = Chetta-Chahal!
IPL 2026Source by : x
Last Updated :3 April 2026, 7:18 pm IST

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്- പഞ്ചാബ് കിങ്സ് പോരാട്ടം അൽപ്പ സമയത്തിനകം. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ ജയമാണ് ചെന്നൈ സ്വന്തം തട്ടകത്തിൽ ആ​ഗ്രഹിക്കുന്നത്. പഞ്ചാബ് ആദ്യ മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലും.

രാജസ്ഥനോട് തോറ്റ് തുടങ്ങിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ആവശ്യമാണ്. മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

2025 സീസണിന് മുൻപ് നടന്ന ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ പഞ്ചാബിന് കഴിഞ്ഞിരുന്നു. ഇത് ടീമിന് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. കൂപ്പർ കോണോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. അതേ പ്രകടനം കോണോലി തുടരുമെന്നാണ് പ്രതീക്ഷ.

ചിദംബരം സ്റ്റേഡിയം ചെന്നൈയുടെ തട്ടകം ആണെങ്കിലും ഇവിടെ പഞ്ചാബിന് ആണ് ആധിപത്യം. കഴിഞ്ഞ മൂന്ന് തവണയും ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പം ആയിരുന്നു.

അതേസമയം, ചെന്നൈയ്ക്ക് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ മോശം ബാറ്റിങ് പ്രകടനമാണ് ചെന്നൈ താരങ്ങളിൽ നിന്നുമുണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം സഞ്ജു തന്നെ ഓപ്പണിങ് ഇറങ്ങും. സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

News Now

Summary

IPL 2026: after an opening loss, chennai super kings look to a packed Chepauk for a lift. punjab kings aim to build momentum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates