സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ത്രോ റണ്ണപ്പിനിടെ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് തേഡ് അമ്പയര്‍ ഔട്ട് വിളിച്ചത്.

IPL Controversy over Jadeja's dismissal
Video
സഞ്ജുവിന്റെ ത്രോ മനപൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോSource by : എക്‌സ്
Last Updated :12 May 2024, 8:51 pm IST

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. മത്സരത്തില്‍ ചെന്നൈ താരം രവീന്ദ്ര ജഡേജയുടെ പുറത്താകല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ത്രോ റണ്ണപ്പിനിടെ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് തേഡ് അമ്പയര്‍ ഔട്ട് വിളിച്ചത്. ചെന്നൈ ഇന്നിങ്‌സിലെ 16-ാം ഓവറില്‍ അവേഷ് ഖാന്‍ എറിഞ്ഞ ഓവറിലായിരുന്ന വിവാദ ഔട്ട്. ജഡേജയെ പുറത്താക്കിയതെന്ന് ശരിയെന്നും അല്ലെന്നും അഭിപ്രായം പറയുന്നവരുണ്ട്.

ഋതുരാജ് ഗെയ്ക്വാദിനൊപ്പം രണ്ടാം റണ്ണിനായി ശ്രമിക്കവെ നോണ്‍ സ്ട്രൈക്ക് എന്‍ഡിലേക്ക് ജഡേജ തിരികെ ഓടുമ്പോള്‍ സഞ്ജു സാംസണ്‍ ത്രോ എറിയുകയും പന്ത് ജഡേജയുടെ ദേഹത്ത് പതിക്കുകയും ചെയ്തു. ജഡേജ ഫീല്‍ഡിങ് തടസപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഇതോടെ ഫീല്‍ഡ് അംപയര്‍മാര്‍ മൂന്നാം അംപയറുടെ സഹായം തേടി. ടിവി അംപയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിച്ചിന്റെ നടുവിലൂടെ വിക്കറ്റ് മറക്കുന്ന തരത്തിലാണ് ജഡേജ ഓടിയതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സഞ്ജുവിന്റെ ത്രോ പ്രതീക്ഷിച്ച് ജഡേജ ഓട്ടത്തിന്റെ ദിശമാറ്റി വിക്കറ്റ് ആവാതിരിക്കാന്‍ ശ്രമിച്ചതാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അംപയറുടെ വിധി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മൂന്നാംതവണ മാത്രമാണ് ഫീല്‍ഡിങ് തടസപ്പെടുത്തി എന്ന കാരണത്താല്‍ ബാറ്റര്‍ പുറത്താവുന്നത്. യൂസഫ് പഠാനും അമിത് മിശ്രയും സമാന രീതിയില്‍ പുറത്തായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now