ഐപിഎൽ രണ്ടാം ഘട്ടം; യുഎഇയിലെ ചൂട് പ്രശ്നം; വേദിയായി ഇം​ഗ്ലണ്ടും ഓസ്ട്രേലിയയും പരി​ഗണനയിൽ

ഇം​​ഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോ​ഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്

രോഹിത് ശര്‍മ/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST
Edited by :migrator

ന്യൂഡൽഹി: ഐപിഎൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇം​ഗ്ലണ്ടോ ഓസ്ട്രേലിയയോ വേദിയായേക്കും എന്ന് സൂചന. ഇം​​ഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോ​ഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്. 

ഇന്ത്യയെ വേദിയാക്കുക എന്നത് ബിസിസിഐ പൂർണമായും തള്ളിക്കഴിഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ പിഴവുകളില്ലാതെ യുഎഇയിൽ നടത്തിരുന്നു. ഈ സാഹചര്യത്തിൽ ഐപിഎൽ വേദിയായി യുഎഇക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ യുഎഇക്കൊപ്പം ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളും പരി​ഗണനയിലുണ്ട്. 

സെപ്തംബറിലെ യുഎഇയിലെ ചൂട് കൂടുതലായിരിക്കുമെന്ന കാര്യവും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇം​ഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കിൽ കാലാവസ്ഥയും ഇന്ത്യൻ താരങ്ങൾ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇം​ഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തിൽ ജൂലൈയിലാവും ഐസിസി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബർ-നവംബറിലായാണ് ലോകകപ്പ്. 

ഇം​ഗ്ലണ്ടിലെ കാലാവസ്ഥ അനുകൂലമായിരിക്കും. സമയക്രമം ബ്രോ‍‌ഡ്കാസ്റ്റേഴ്സിനും അനുകൂലമാവും. മറ്റ് വി​ദേശ താരങ്ങൾക്ക് ഇം​ഗ്ലണ്ടിലേക്ക് എത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now