'ഇത് ഭ്രാന്താണ്, ഇറാന്‍ മിസൈല്‍ കാരണം വിമാനം തിരിച്ചു പറന്നു!'

ഭയാനക സംഭവം വെളിപ്പെടുത്തി പീറ്റേഴ്‌സന്‍

Pietersen Shares Scary Insights
കെവിന്‍ പീറ്റേഴ്സന്‍, ഇസ്രയേല്‍ ആകാശത്ത് ഇറാന്‍ മിസൈല്‍Source by : ട്വിറ്റര്‍
Last Updated :14 April 2024, 3:04 pm IST

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷ ഭീതിയില്‍ നില്‍ക്കെ താന്‍ അനുഭവിച്ച ഭയാനക സംഭവം വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ഐപിഎല്‍ പോരാട്ടങ്ങളുടെ ഭാഗമായുള്ള ടെലിവിഷന്‍ അവതരണവുമായി ബന്ധപ്പെട്ട് താരം ഇന്ത്യയിലേക്ക് വരുന്നതിനിടെ വിമാനം തിരികെ മടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി.

എക്‌സ് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ വിക്ഷേപിച്ചതോടെയാണ് വിമാനം തിരിച്ചു പറന്നതെന്നും ഇന്ധനം നിറച്ച ശേഷം പിന്നീട് വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായും താരം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇത് ആദ്യമായാണ്. ഇന്നലെ രാത്രി ഞങ്ങള്‍ സഞ്ചരിച്ച വിമാനം തിരികെ പറന്നു. ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വിമാനം തിരികെ പറന്നത്. പിന്നീട് ഇന്ധനം നിറച്ചാണ് യാത്ര തുടര്‍ന്നത്.'

'ഇത് ഭ്രാന്താണ്'

'ഒടുവില്‍ മുംബൈയിലും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് മൈതാനമായ വാംഖഡെയിലും'- കെവിന്‍ പീറ്റേഴ്സന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now