ഇംഗ്ലണ്ടില്‍ മുട്ടുവിറക്കാത്തവര്‍, ഇന്ത്യന്‍ വനിതാ ടീമിന് പ്രശംസ; കോഹ് ലിക്കും കൂട്ടര്‍ക്കും നേരെ പരിഹാസവുമായി മൈക്കല്‍ വോണ്‍

ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്‍പ്പിനെ പ്രശംസിച്ചും കോഹ് ലിയേയും സംഘത്തേയും കുത്തിയും മൈക്കല്‍ വോണ്‍

വിരാട് കോഹ് ലി/ഫോട്ടോ: ഐസിസി, ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ വനിതകള്‍ തോല്‍വിയിലേക്ക് വീണു. പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്‍പ്പിനെ പ്രശംസിച്ചും കോഹ് ലിയേയും സംഘത്തേയും കുത്തിയും മൈക്കല്‍ വോണ്‍ എത്തി.

ഇന്ത്യന്‍ വനിതാ ടീം ഇന്ന് നല്ല പ്രകടനം പുറത്തെടുത്തു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഒരു ഇന്ത്യന്‍ ടീമിനെങ്കിലും കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷം എന്നാണ് വോണിന്റെ വാക്കുകള്‍. ഇവിടെ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പതറുന്ന കോഹ് ലിയേയും ടീമിനേയുമാണ് വോണ്‍ ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തം. 

ഇതോടെ വോണിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ഉയരുന്നത്. കോമാളി, ശ്രദ്ധ ലഭിക്കാന്‍ അസംബന്ധങ്ങള്‍ പറയുന്നയാള്‍ എന്നെല്ലാമാണ് മൈക്കല്‍ വോണിന്റെ ട്വിറ്റിന് അടിയില്‍ വന്ന് ഇന്ത്യന്‍ ആരാധകര്‍ കുറിച്ചത്. 

നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ജയിക്കുമെന്ന് വോണ്‍ പ്രവചിച്ചിരുന്നു. ഇതും ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പിച്ചിനെ വിമര്‍ശിച്ചും പരിഹസിച്ചും വോണ്‍ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now