
ആരാധകരെ ത്രസിപ്പിച്ച ഇന്നിങ്സ്; ജയ്പൂരില്‍ ധോനി താണ്ഡവമാടിയ ദിനം, വിഡിയോ
ജയ്പൂരില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ 145 പന്തുകളില്‍ നിന്ന് 183 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്

ന്യൂഡല്‍ഹി: മൈതാനത്ത് തലങ്ങനെയും വിലങ്ങനെയും പാഞ്ഞ സിക്സുകളും ഫോറുകളും, ആരാധകര്‍ ആവേശത്തോടെ ഗാലറികളില്‍ ആര്‍പ്പ് വിളിച്ച ദിനം. ധോനിയുടെ സൂപ്പര്‍ ഇന്നിങ്സ് പിറന്ന ദിവസമാണ് ഇന്ന്(2005,ഒക്ടോബര്‍ 31).
ജയ്പൂരില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ 145 പന്തുകളില്‍ നിന്ന് 183 റണ്‍സാണ് ധോനി അടിച്ചുകൂട്ടിയത്.15 ഫോറും 10 സിക്ററും അടങ്ങുന്നതായിരുന്നു ആ മാസ്മരിക ഇന്നിങ്സ്. സച്ചിന് ടെണ്ടുല്‍ക്കറിന് നില ഉറപ്പിക്കാനാകാന് കഴിയാതിരുന്ന മത്സരത്തില്‍ മൂന്നാമനായി എത്തിയ ധോനി അതിവേഗം റണ്‍സൊഴുക്കി. 299 റണ്‍സ് വിജയലക്ഷ്യവുമായി ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ ധോനി കരുത്തില്‍ 23 റണ്‍സ് ബാക്കി നില്‍ക്കെ വിജയ തീരമണിഞ്ഞു.
WHAT TO READ NEXT

ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തില്ല!
മത്സരത്തില്‍ ഏകദിനത്തിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഉയര്‍ന്ന് സ്കോര്‍ എന്ന റെക്കോര്‍ഡും ധോനി സ്വന്തമാക്കി. 2004 ല്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന്റെ 172 റണ്‍സാണ് പഴങ്കഥയായത്.
ധോനിയുടെ ഈ റെക്കോര്‍ഡ് ഇന്നിങ്സ് വര്‍ഷങ്ങളോളം തകരാതെ നിന്നു. പല താരങ്ങളും ധോനിയുടെ റെക്കോര്‍ഡിനരികെ വീണു. ഒടുവില്‍ 2011 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഷെയ്ന് വാട്സണാണ് 96 പന്തില്‍ നിന്ന് 185 റണ്‍സ് നേടി ഈ റെക്കോര്‍ഡ് മറികടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



