ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തില്ല!

അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പൊരേല്‍ ടീമില്‍ തുടരും

Rishabh Pant to go into mega auction
ഋഷഭ് പന്ത്Source by : എക്സ്
Last Updated :31 October 2024, 12:35 pm IST

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തില്ലെന്നു റിപ്പോര്‍ട്ടുകള്‍. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പൊരേല്‍ എന്നിവരെയാണ് ടീം നിലനിര്‍ത്തുന്നത്. ഇതോടെ മെഗാ ലേലത്തില്‍ ഏറ്റവും വില പിടിച്ച താരമായി പന്ത് മാറിയേക്കും.

ഡിസിക്ക് ലേലത്തില്‍ രണ്ട് ആര്‍ടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാം. പന്തിനെ വീണ്ടും ലേലത്തില്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി.

2016 മുതല്‍ ഡല്‍ഹിക്കായി മാത്രം കളിച്ച താരമാണ് ഋഷഭ്. 2022 മുതല്‍ ടീമിന്റെ നായകനും പന്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now