
News Now
ബംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗിലെ ആദ്യ മത്സരത്തിൽ ആർസിബിയ്ക്കെതിരെ മികച്ച സ്കോർ കണ്ടെത്താൻ ഹൈദരാബാദ് ബാറ്റർമാർക്ക് കഴിഞ്ഞിരുന്നു. നായകൻ ഇഷാൻ കിഷന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് 201 റൺസ് നേടാൻ ടീമിന് സാധിച്ചത്. ഒരു ഘട്ടത്തിൽ ഇഷാൻ സെഞ്ച്വറി നേടുമെന്ന് വരെ ആരാധകർ ഉറപ്പിച്ചിരുന്നു.
എന്നാൽ, 16 മത്തെ ഓവർ എറിയാൻ എത്തിയ അഭിനന്ദൻ സിങ് കാര്യങ്ങൾ മാറ്റി മറിച്ചു. അഭിനന്ദൻ എറിഞ്ഞ ബൗൾ കൂറ്റനടിക്ക് ശ്രമിച്ച ഇഷാന്റെ നീക്കം പാളി. ബൗണ്ടറി ലൈനിൽ ഒറ്റകൈ കൊണ്ട് ചാടിപ്പിടിച്ചാണ് ഫിൽ സാൾട്ട് ഇഷാനെ പുറത്താക്കിയത്. അവിശ്വസനീയമായ ഈ ക്യാച്ച് കണ്ട ഒരു നിമിഷം കാണികളും തലയിൽ കൈ വെച്ച് ഇരുന്നു പോയി.
Is it a bird? Is it a plane? Nah⦠itâs Phil Salt flying! ð¦
— Star Sports (@StarSportsIndia) March 28, 2026
A one-handed screamer at the boundary to send the captain back - absolute madness ð®âð¨ð¥
Screen badi, awaazein badi. Apne smart TV ke JioHotstar app pe dekhiye Champions waali commentary LIVEð¥#TATAIPL 2026 | #RCBvSRH⦠pic.twitter.com/oKmayJdODT
അതേ സമയം, ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ രണ്ട് റെക്കോർഡുകൾ കൂടി ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നായകൻ, ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡുമാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയത്.
27 വയസ്സും 253 ദിവസവുമാണ് ഇഷാൻ കിഷന്റെ പ്രായം. 2018 ൽ 27 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോൾ ടീമിനെ നയിച്ച ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് ഈ പട്ടികയിൽ ഒന്നാമത്.
Summary
Phil Salt’s Stunning One-Handed Catch Ends Ishan Kishan’s Blazing Knock in IPL 2026 Opener.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








