ബിസിസിഐ നിര്‍ദേശം അവഗണിച്ചു; ഐപിഎല്‍ കളിച്ചെങ്കിലും ടീമിന് പുറത്തായി; പ്രതികരിച്ച് ഇഷാന്‍ കിഷന്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ടി20യിലാണ് കിഷന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്

Rejected BCCI Order To Play Ranji Trophy Ishan Kishan response
ഇഷാന്‍ കിഷന്‍പിടിഐ
Last Updated :8 July 2024, 11:13 am IST
Edited by :amalkjoy

ന്യൂഡല്‍ഹി: ആഭ്യന്തരക്രിക്കറ്റില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതിന് പിന്നാലെ ടീമില്‍ നിന്ന് പുറത്തായതില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍. ബിസിസിഐ കരാര്‍ നഷ്ടമായതിനാലാണ് താരത്തിന് ടീമിന് പുറത്തു പോകേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ടി20യിലാണ് കിഷന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നു. പിന്നീട് താരത്തോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ നിര്‍ദേശിച്ചെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നും ഇഷാന്‍ കിഷന്‍ വിട്ടുനിന്നു.

ബിസിസിഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറാവാകാത്തതോട ശ്രേയസ് അയ്യര്‍ക്കൊപ്പം ഇഷാന്‍ കിഷന്റെയും വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഐപിഎല്ലിനായി ഇഷാന്‍ കിഷന്‍ പരിശീലനം തുടങ്ങിയിരുന്നു. ഐപിഎല്ലിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷനെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടുമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കുകയാണ് താരം. ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും ഇഷാന്‍ വെളിപ്പെടുത്തി.

''ഞാന്‍ ഒരു ഇടവേള എടുത്തു, അത് സാധാരണമാണെന്ന് ഞാന്‍ കരുതുന്നു, ദേശീയ ടീമില്‍ നിന്ന് പുറത്തുപോകുന്നവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നെസും തെളിയിച്ചാലെ വീണ്ടും ദേശീയ ടീമിലെത്താനാവു എന്നാണ് നിയമം.അത് വളരെ ലളിതമാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് പറയുന്നതിന് പിന്നിലെ യുക്തി എനിക്ക് മനസിലായില്ല. തുടര്‍ന്ന് കളിക്കാനായിരുന്നെങ്കില്‍ എനിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ കളിച്ചാല്‍ പോരെയെന്നും'' ഇഷാന്‍ കിഷന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now