ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് പ്രയാസമേറിയ മത്സരമാണെന്നാണ് സഞ്ജുവിന്റെ പ്രതികരണം

സഞ്ജു സാംസണ്‍Source by : എക്‌സ്
Last Updated :20 March 2024, 5:28 pm IST

News Now

ഐപിഎല്ലിനായി ഒരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സഥാനം ഉറപ്പിക്കാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ ദേശീയ ടീമില്‍ ഇടം പിടിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് സഞ്ജു പ്രതികരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് പ്രയാസമേറിയ മത്സരമാണെന്നാണ് സഞ്ജു പറഞ്ഞു.

''ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. കഴിവുള്ള നിരവധി താരങ്ങളുള്ള രാജ്യം. ശക്തമായ മത്സരമുള്ള ഒരു രാജ്യത്ത് നിന്നും ഒരാള്‍ ഇന്ത്യന്‍ ടീമിലെത്തുന്നെങ്കില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ആളെങ്കില്‍ അയാള്‍ക്ക് സവിശേഷമായി എന്തെങ്കിലും ചെയ്യണം,'' സഞ്ജു സാംസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ ആക്രമണ ബാറ്റിങ് ശൈലിയെക്കുറിച്ചും സഞ്ജു സംസാരിച്ചു. തനിക്ക് തന്റേതായ ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ശൈലിയില്‍ തനിക്ക് ബാറ്റ് ചെയ്യണം. അതുകൊണ്ടാണ് ആക്രമിച്ചു കളിക്കുന്ന രീതിയില്‍ താന്‍ ബാറ്റ് ചെയ്യുന്നതെന്ന് സഞ്ജു പ്രതികരിച്ചു.

''സിക്‌സ് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലായ്‌പ്പോഴും ക്രീസിലെത്തുന്നത്. അത് ആദ്യ പന്തായാലും അവസാന പന്തായാലും അങ്ങനെ തന്നെ. ആ മനോഭാവത്തില്‍ ഇത്തവണയും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും'' സഞ്ജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates