
ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനാണ് ടി 20 റാങ്കിങ്ങില്‍ ഒന്നാമത്

ദുബൈ: ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. വെസ്റ്റിന്‍ഡീസ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മിച്ചലായിരുന്നു റാങ്കിങ്ങില്‍ ഒന്നാമത്. ടി 20 ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയും വന്‍ കുതിപ്പ് നടത്തി.
അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ന്യൂസിലന്‍ഡ് ടീമില്‍ ഡാരില്‍ മിച്ചല്‍ കളിച്ചിരുന്നില്ല. ഇതോടെയാണ് ഗില്ലിന് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ സഹായകമായതെന്ന് ഐസിസി സൂചിപ്പിച്ചു. ടി 20 റാങ്കിങ്ങില്‍ 230 സ്ഥാനം മുന്നേറി സൂര്യവംശി 48 -ാം സ്ഥാനത്തെത്തി.
910 റേറ്റിങ്ങ് പോയിന്റുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനാണ് ടി 20 റാങ്കിങ്ങില്‍ ഒന്നാമത്. യുവ ബാറ്റര്‍ തിലക് വര്‍മ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഇന്ത്യയുടെ ടി 20 നായകന് ശ്രേയസ് അയ്യര്‍ 24-ാം സ്ഥാനത്താണ്. ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയി ടി 20 ബൗളിങ്ങില്‍ 41-ാം സ്ഥാനത്താണ്.
WHAT TO READ NEXT

സീചെം ട്രോഫി: തുടർച്ചയായ അഞ്ചാം വിജയവുമായി കേരളം ഫൈനലിൽ
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Shubman Gill regains No. 1 ODI batting ranking
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





