
News Now
അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. ലണ്ടനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇറങ്ങിയ സിറാജ് അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ഹൈദരാബാദിലെത്തിയത്.
ഹൈദരാബാദ് എയര്‍പോര്‍ട്ടിലെത്തിയ താരത്തിനൊപ്പം ചിത്രം എടുക്കാന്‍ ആരാധകര്‍ തിരക്കുകൂട്ടി. മുംബൈയിലും സിറാജിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കൂടി. അധികം വൈകാതെ തന്നെ താരം സിറാജ് കാറില്‍ കയറി ഹൈദരാബാദിലേക്ക് പോകുന്നതിനായി ആഭ്യന്തര ടെര്‍മിനലിലേക്ക് പോയി, അവിടെയും താരത്തിനെ ആരാധകര്‍ വളഞ്ഞു.
ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സിറാജ് ആയിരുന്നു. അഞ്ച് മത്സരങ്ങളും കളിച്ച താരം 185.3 ഓവറാണ് എറിഞ്ഞത്. അവസാന മത്സരത്തില്‍ നിര്‍ണായകമായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതാണ് സിറാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റുകളാണ് പിഴുതത്.
Summary
Siraj arrives in Hyderabad, adoring fans show up to welcome England series hero.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




