
മുഹമ്മദ് സിറാജിനെ പ്രശംസയില്‍ മൂടി സച്ചിന് ടെണ്ടുല്‍ക്കര്‍, മറുപടി പറഞ്ഞ് പേസറും
സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ പ്രശംസയില്‍ മൂടി സച്ചിന് ടെണ്ടുല്‍ക്കര്‍
ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ പ്രശംസയില്‍ മൂടി സച്ചിന് ടെണ്ടുല്‍ക്കര്‍. സിറാജിന്റെ ഊര്‍ജത്തെ ചൂണ്ടിയുള്ള സച്ചിന്റെ പ്രശംസയ്ക്ക് നന്ദിപറഞ്ഞ് പേസറും എത്തി.
ഊര്‍ജം നിറച്ചാണ് എത്തുന്നത്, സിറാജിന്റെ റണ്‍അപ്പില്‍ നമുക്കത് കാണാനാവും. സിറാജിനെ നോക്കിയാല്‍ ആ ദിവസത്തെ ആദ്യ ഓവറാണോ അതോ ആ ദിവസത്തെ അവസാന ഓവറാണോ എറിയാന്‍ പോകുന്നത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം മുഴുവന്‍ സമയവും നിങ്ങളെ ലക്ഷ്യം വെച്ചാണ് സിറാജ് വരുന്നത്. അതാണ് എനിക്ക് ഇഷ്ടം, സച്ചിന് പറയുന്നു.
സിറാജിന്റെ ശരീരഭാഷ വളരെ പോസിറ്റീവാണ്
ഫാസ്റ്റ് ബൗളറിന് വേണ്ടതായ എല്ലാം സിറാജിനുണ്ട്. സിറാജിന്റെ ശരീരഭാഷ വളരെ പോസിറ്റീവാണ് എന്നും സച്ചിന് പറഞ്ഞു. സച്ചിന്റെ ഈ വാക്കുകള്‍ തന്നെ ഏറെ പ്രചോദിപ്പിക്കുന്നു എന്നാണ് മുഹമ്മദ് സിറാജ് മറുപടിയായി പറഞ്ഞു. രാജ്യത്തിന് വേണ്ടി എല്ലായ്പ്പോഴും ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കുമെന്നും സിറാജ് സച്ചിനോട് പറയുന്നു.
Thank you @sachin_rt sir for this . It is a huge motivation for me coming from you .. I will always do my best for my country .stay well sir https://t.co/3qJrCBkwxm
â Mohammed Siraj (@mdsirajofficial) December 22, 2021
ഓസ്ട്രേലിയന്‍ പര്യടനത്തോടെയാണ് സിറാജ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. 10 ടെസ്റ്റുകളാണ് സിറാജ് ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ടെസ്റ്റിന് പുറമെ ടി20യിലും ഇന്ത്യക്കായി സിറാജ് അരങ്ങേറ്റം കുറിച്ചു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരെയായിരുന്നു അത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

