'104 മത്സരങ്ങളില്‍ നിന്നായി 385 വിക്കറ്റുകള്‍'; വെറ്ററന്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി ടെസ്റ്റില്‍ നിന്ന് വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡിന്റെ വെറ്ററന്‍ പേസര്‍ ടിം സൗത്തി

tim southee
ടിം സൗത്തിSource by : ഫയൽ/എക്സ്
Last Updated :15 November 2024, 1:09 pm IST

വെല്ലിംഗ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡിന്റെ വെറ്ററന്‍ പേസര്‍ ടിം സൗത്തി. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരിക്കും ടിം സൗത്തി അവസാനമായി കളിക്കുക. തന്റെ ടെസ്റ്റ് കരിയറിന്റെ അവസാന മത്സരം ഹാമില്‍ട്ടണിലെ തന്റെ ഹോം ഗ്രൗണ്ടായ സെഡണ്‍ പാര്‍ക്കില്‍ ആയിരിക്കാമെന്ന് ടിം സൗത്തി സൂചിപ്പിച്ചു.

ടെസ്റ്റില്‍ നീണ്ട 18 വര്‍ഷമാണ് ടിം സൗത്തി രാജ്യത്തെ പ്രതിനിധീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ടീമില്‍ തുടരണമോ എന്ന കാര്യത്തില്‍ താരം പിന്നീട് തീരുമാനിക്കും. കൂടാതെ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കണമോ എന്ന കാര്യത്തിലും പിന്നീട് തീരുമാനിക്കുമെന്നാണ് താരം അറിയിച്ചത്.

'ടെസ്റ്റ് ക്രിക്കറ്റിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത് ഏത് ടീമിനെതിരെയാണോ അതേ എതിരാളിക്കെതിരെയാണ് വീണ്ടും പരമ്പര കളിക്കാന്‍ പോകുന്നത്. അതും എന്നെ സംബന്ധിച്ച് ഏറെ സവിശേഷമായ മൂന്ന് ഗ്രൗണ്ടുകളിലാണ് പരമ്പര നടക്കുന്നത്. കറുത്ത തൊപ്പിയില്‍ ടെസ്റ്റിനോട് വിട പറയാന്‍ ഇതിനേക്കാള്‍ മികച്ച ഒരു അവസരം ഇനി ലഭിക്കില്ല'- പേസര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ടിം സൗത്തി. ഇതുവരെ 104 മത്സരങ്ങളില്‍ നിന്നായി 385 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 200 ഏകദിനത്തിലും 100 ടി20ലും ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now