News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദും റോയല് ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും തമ്മിൽ കൊമ്പ് കോർത്തിരുന്നു. മത്സരശേഷം ഹസ്തദാനത്തിനിടെ കോഹ് ലി, ട്രാവിസ് ഹെഡിനെ അവഗണിച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ ട്രാവിസ് ഹെഡിനെയും അദ്ദേഹത്തിന്റെ ഭാര്യ ജെസിക്കയെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം ആണ് നടക്കുന്നത്.
WHAT TO READ NEXT

ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള് മാത്രം,ആശങ്ക
സൈബർ ആക്രമണം അതിര് വിട്ടതോടെ സംഭവത്തിൽ പരസ്യ പ്രതികരണവുമായി ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസിക്ക രംഗത്ത് എത്തി.
"ക്രിക്കറ്റ് ലോകകപ്പിന് ശേഷം സമാനമായ രീതിയിൽ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നത് കണ്ടാണ് ഞാൻ ഇന്ന് ഉണർന്നത്. ഞങ്ങൾ സുരക്ഷിതരാണ്, പക്ഷേ അവർ എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ഇപ്പോഴും ആക്രമിക്കുന്നുണ്ട്" ജെസീക്ക പറഞ്ഞു.
കായികരംഗത്ത് ആവേശം വേണം, പക്ഷേ കളിക്കാർക്കും കുടുംബമുണ്ടെന്ന് മറക്കരുത്. എല്ലാവരും പരസ്പരം സ്നേഹത്തോടെയും പിന്തുണയോടെയും പെരുമാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
WHAT TO READ NEXT

'അർച്ചറല്ല, ആരാച്ചാർ'; രാജസ്ഥാൻ പ്ലേ ഓഫിൽ, നാണംകെട്ട് മുംബൈ
നേരത്തെ, ആര്സിബിയുടെ ഇന്നിങ്സിനിടെ കോഹ്ലി, ഹെഡിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണില് പലപ്പോഴും 'ഇംപാക്ട് പ്ലെയര്' ആയി വരുന്നതിനെ പരിഹസിച്ച കോഹ്ലി, തനിക്ക് കുറച്ച് പന്തുകള് എറിയാന് ഹെഡിനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല് മത്സരത്തില് 11 പന്തില് 15 റണ്സ് മാത്രമെടുത്ത് കോഹ് ലി പുറത്തായി. തിരിച്ചടിക്കാന് ഒരു അവസരം നോക്കിയിരുന്ന ഹെഡ്, കോഹ്ലി പുറത്തായ ഉടനെ 'ഞാന് ബൗള് ചെയ്യാന് വരുന്നതിന് മുന്പേ നിങ്ങള് ഔട്ടായല്ലോ സുഹൃത്തേ' എന്ന് പരിഹസിച്ചു. ഇതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്.
തുടര്ന്ന് മത്സരശേഷം താരങ്ങളുടെ ഹസ്തദാനത്തിനിടെ ട്രാവിസ് ഹെഡ് കോഹ്ലിക്ക് നേരെ കൈ നീട്ടിയെങ്കിലും കോഹ് ലി അത് വകവെക്കാതെ ഹെഡിന്റെ മുഖത്തേക്ക് പോലും നോക്കാതെ മുന്നോട്ട് നടന്നു. ഹെഡിന് തൊട്ടുമുന്നിലുള്ള കളിക്കാരനും ഹെഡിന് തൊട്ടുപിന്നാലെ വന്ന ഇഷാന് കിഷനും കോഹ് ലി വളരെ സാധാരണമായി കൈകൊടുക്കുകയും ചെയ്തു.
Summary
Travis Head’s Wife Jessica Speaks Out After Online Abuse Following Kohli–Head IPL Clash.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സര്ക്കാര് മാറിയപ്പോള് എല്ലാം ഒറ്റ മറിച്ചില്', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില് താമസക്കാര്ക്ക് അധിക്ഷേപം; വിവാദമായപ്പോള് തിരുത്തുമായി മുന് എംഎല്എ കെജെ മാക്സി

'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല് കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്ലി


